Advertisement

കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമികമായ മാർഗത്തിലൂടെ : എം.സ്വരാജ്

March 19, 2021
1 minute Read
m swaraj against k babu

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും മടിയില്ലാത്ത സ്ഥാനാർത്ഥിയാണ് കെ ബാബുവെന്നും എം സ്വരാജ് പറഞ്ഞു.

താൻ വികസനം മാത്രമാണ് വോട്ടർമാരിൽ പറയാൻ ശ്രമിക്കുന്നതെന്നും തൃപ്പൂണിത്തുറ സത്യമുള്ള നാടാണെന്നും വോട്ടുകച്ചവടം വിലപ്പോവില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

കെ.ബാബുവിനെതിരെ നേരത്തെ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും കോടിയേരി പറഞ്ഞു. തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിയുമായും ആർഎസ്എസുമായി യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Story Highlights – m swaraj against k babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top