പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികൾക്കെതിരെ മർദനം : മരുമകൾ അറസ്റ്റിൽ

പത്തനംതിട്ട മല്ലപ്പള്ളി നെല്ലിമൂട് സ്വദേശികളായ വൃദ്ധ ദമ്പതികളെ പുലഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവതിയെ കീഴ്വായ്പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായ വൃദ്ധ ദമ്പതികൾ കിടക്കയിൽ മലമൂത്രവിസർജ്ജനം ചെയ്തതാണ് മരുമകളായ യുവതിയെ പ്രകോപിപ്പിച്ചത്.
മകൻ വീട്ടിൽ ഇല്ലാത്തതിനാൽ വൃദ്ധ ദമ്പതികളെ പരിചരിക്കാൻ ഹോം നേഴ്സിനെ ഏർപ്പാട് ചെയ്തിരുന്നു. യുവതി വയോധികരെ പുലഭ്യം പറയുന്നതും ഉപദ്രവിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ഹോം നഴ്സ് ഇത് വിഡിയോയിൽ പകർത്തുകയും ബന്ധുജനങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നതും സോഷ്യൽ മീഡിയയിൽ വൈറലാവുന്നതും.
തുടർന്ന് കീഴ്വായ്പ്പൂർ പൊലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Story Highlights- woman arrested for assaulting pathanamthitta elderly couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here