Advertisement

ബംഗാളിലെ ബിജെപി പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും

March 21, 2021
1 minute Read
bjp talk with allies today

പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പത്രിക പ്രകാശനം ചെയ്യുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ സോനാ ബംഗാള്‍ അഥവ സുവര്‍ണ ബംഗാള്‍ എന്ന ലക്ഷ്യത്തിനെ അടിസ്ഥാനമാക്കിയാകും പത്രികയിലെ പ്രഖ്യാപനങ്ങള്‍.

അതേസമയം ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 684 കമ്പനി കേന്ദ്രസായുധ സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ വോട്ടിംഗ് നടക്കുന്ന അഞ്ച് ജില്ലകളിലെ 30 നിയമസഭാ മണ്ഡലങ്ങളിലെ 10,288 ബൂത്തുകളില്‍ ആകും ഇവരുടെ വിന്യാസം. പൂര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്.

Story Highlights- west bengal, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top