Advertisement

എൻ.എസ്.എസിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കാനം രാജേന്ദ്രൻ

March 21, 2021
1 minute Read

എൻ.എസ്.എസിന് സർക്കാരിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ പറയാനുള്ളത് തങ്ങൾ പറഞ്ഞ് കഴിഞ്ഞുവെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ദിവസവും ശബരിമല ചർച്ചാ വിഷയമാക്കേണ്ട കാര്യമില്ല. ശബരിമലയിൽ പ്രശ്‌നമില്ലാത്ത സാഹചര്യത്തിൽ അത് ചർച്ചയാക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ പത്രികകൾ തള്ളിത് പരിചയക്കുറവുകൊണ്ടാകാം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

Story Highlights- NSS, Kanam Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top