സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ബിജെപി ഹൈക്കോടതിയില്‍; ഇന്ന് പ്രത്യേക സിറ്റിംഗ്

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുമെന്നും വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്.
തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് എതിരെയാണ് ഹര്‍ജി. തലശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ അഡ്വ. നിവേദിതയുടെയും ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെയും പത്രികകളാണ് തള്ളിയത്. പത്രിക തള്ളിയ വരണാധികാരിയുടെ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പത്രിക തള്ളിയത്.
Read Also : സുവേന്ദു അധികാരിയുടെ പിതാവും ബിജെപിയിലേയ്ക്ക്?
അഭിഭാഷകരായ ശ്രീകുമാറും രാം കുമാറും ആണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. പത്തു മണിയോടെ ഹര്‍ജി ഫയല്‍ ചെയ്യും. ഒരു മണിയോടെ വാദം കേള്‍ക്കുമെന്നും വിവരം. ഹൈക്കോടതി വിധി അനുകൂലമായില്ലെങ്കില്‍ ബിജെപി സുപ്രിം കോടതിയെ സമീപിക്കുമെന്നും വിവരം.
Story Highlights- assembly elections 2021, bjp, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here