ബിരിയാണിയെ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുത് – സജിൻ ബാബു

അവാർഡ് കിട്ടി എന്നത് കൊണ്ട് ബിരിയാണിയെ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകൻ സജിൻ ബാബു. 67 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ പ്രേത്യേക ജൂറി പരാമർശം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”അവാർഡ് കിട്ടി എന്നത് കൊണ്ട് അവാർഡ് സിനിമയായിട്ട് കാണുന്നില്ല. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണിത്. ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള മേളകളിൽ സിനിമയുടെ റിസർവേഷൻ മിനിറ്റുകൾ കൊണ്ട് നിറഞ്ഞതും കൂടുതൽ പ്രദർശനങ്ങൾക്കായി ആളുകൾ ആവശ്യമുന്നയിക്കുന്നതുമായ സാഹചര്യമുണ്ടായിരുന്നു. അമ്പതിലേറെ, മേഖലകളിൽ പ്രദർശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അതൊക്കെയാണ് തിയറ്ററിൽ റിലീസ് ചെയ്യാൻ ധൈര്യം നൽകുന്നുണ്ട്. അതുകൊണ്ടാണ് ഈ സമയത്തും ബുദ്ധിമുട്ടിയാണെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത്”, സജിൻ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് ചിത്രം പറയുന്നതും അതുമായി പ്രേക്ഷകർക്ക് കണക്ട് ചെയ്യാനാവുന്നു എന്നതാണ് ബിരിയാണിയുടെ വിജയമെന്നും സജിൻ കൂട്ടിച്ചേർത്തു.
Read Also : മരക്കാറിന് മൂന്ന്; ഹെലന് രണ്ട്: ദേശീയ സിനിമാ പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി മലയാളം
ചിത്രം ഈ മാസം 26 ന് പ്രദർശനത്തിനെത്തും.
Story Highlights- Director Sajin Babu about Biriyani Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here