ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. ആഗോളതലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായിട്ടാണ് നടപടി. ശമ്പള ഇനത്തിലും മറ്റും ജീവനക്കാർക്ക് ചെലവുവന്ന തുക ഇനി മുതൽ റിസർച്ചിലും ഡെവലപ്മെന്റിനും വേണ്ടി ആയിരിക്കും ഉപയോഗിക്കുക. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇന്ത്യയടക്കം ആഗോളതലത്തിൽ തന്നെ നോക്കിയയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യക്തമാക്കാനാകില്ലെന്നും താമസിയാതെ ഇക്കാര്യത്തിൽ വിശദീകരണം നല്കാമെന്നുമാണ് നോക്കിയയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ഇന്ത്യയിൽ ബംഗളൂരു, ചെന്നൈ, ഗുഡ്‌ഗാവ്, മുംബൈ, നോയിഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കിയയുടെ പ്രവർത്തനം. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ചെന്നൈയിലാണ്. ബംഗളൂരുവിൽ ഒരു ഫാക്ടറിയും നോക്കിയയ്ക്കുണ്ട്.
Read Also : സ്വതന്ത്ര എഴുത്തുകാർക്ക് പുതിയ സാധ്യതയൊരുക്കാൻ ഫേസ്ബുക്ക്
ഇതിന് പുറമേ രാജ്യത്തെ 26 നഗരങ്ങളിൽ കമ്പനിയ്ക്ക് പ്രൊജക്റ്റ് ഓഫിസുകളുണ്ട് . നോയ്‌ഡയിലും ചെന്നൈയിലും ഗ്ലോബൽ സർവീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേർ ജോലി ചെയ്യുന്നുണ്ട്. ഏഷ്യ പസഫിക് റീജിയനിൽ മാത്രം കമ്പനിയ്ക്ക് 20,511 ജീവനക്കാരുണ്ട്. ഇതിൽ 15,000 ത്തിലധികം പേരും ജോലി ചെയ്യുന്നതും ഇന്ത്യയിലാണ്.
Story Highlights- Nokia Layoff Nearly 1500 Employees In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here