‘ഇനി ഒരിക്കലും വരില്ല എന്നു കരുതി; ട്യൂമർ വീണ്ടും’: ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അമ്മ

അപ്രതീക്ഷിതമായി ജീവിതത്തിൽ തിരിച്ചടിയായ അർബുദ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതാണ് നടി ശരണ്യ. തിരിച്ചുവരവിൽ യൂട്യൂബ് ചാനൽ തുടങ്ങിയ ശരണ്യ തന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ശരണ്യയുടെ അമ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
രണ്ട് ദിവസം മുൻപ് വരെ ശരണ്യയ്ക്ക് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി മോശമാണെന്നും അമ്മ പറഞ്ഞു. ഇന്നലെ മുഴുവൻ ആശുപത്രിയിലായിരുന്നു. നാളെ ആശുപത്രിയിൽ അഡ്മിറ്റാകണം. ഈ ആഴ്ച തന്നെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ നവംബറിൽ സ്‌കാൻ ചെയ്തപ്പോൾ ട്യൂമർ വളർന്നതായി കണ്ടു. ജനുവരിയിൽ വീണ്ടും സ്‌കാൻ ചെയ്തപ്പോൾ ട്യൂമർ കൂടുതൽ വളർന്നതായി വ്യക്തമായി. എല്ലാ അസുഖങ്ങളും മാറിയെന്നാണ് കരുതിയത്. ഇനി ഒരിക്കലും ഈ അസുഖംവരില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അമ്മ അഭ്യർത്ഥിച്ചു.
Story Highlights- Saranya, tumor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here