Advertisement

ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാല്‍

March 22, 2021
2 minutes Read
Vishnu Vishal will be marrying Jwala Gutta soon

ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി വിഷ്ണു വിശാല്‍. വിവാഹം ഉടനുണ്ടാകുമെന്നും താരം വ്യക്തമാക്കി. വിഷ്ണു വിശാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണ വേളയില്‍ ജ്വാല ഗുട്ട നല്‍കിയ നിരുപാധികമായ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുകയും ചെയ്തു വിഷ്ണു വിശാല്‍. വിവാഹം ഉടനുണ്ടാകുമെന്നു പറഞ്ഞ താരം വിവാഹ തീയതി ഉടന്‍ അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ആരണ്യ ഈ മാസം 26 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more: മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി; ‘വണ്‍’ മാര്‍ച്ച് 26 മുതല്‍ പ്രേക്ഷകരിലേക്ക്

വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷ്ണു വിശാല്‍ തന്നെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് താരം പൊതുവേദിയില്‍ മനസ്സു തുറന്ന് സംസാരിക്കുന്നതും.

Story highlights: Vishnu Vishal will be marrying Jwala Gutta soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top