Advertisement

നേതൃത്വവുമായി അകന്നു; എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം; കോൺഗ്രസ് വിടുമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി

March 23, 2021
1 minute Read

കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. കോൺഗ്രസ് വിടുമെന്ന് വ്യക്തമാക്കി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി. എം സുരേഷ് ബാബു രംഗത്തെത്തി.

ദേശീയ തലത്തിൽ കോൺഗ്രസിന് നേതൃത്വം ഇല്ലാതായെന്ന് സുരേഷ് ബാബു പറഞ്ഞു. പാർട്ടിയിൽ നിന്ന് രണ്ട് വർഷമായി തന്നെ അകറ്റി നിർത്തിയിരിക്കുകയാണ്. നേതൃത്വവുമായി മാനസികമായി അകന്നു. ഇനി മുതൽ എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം. സഹകരിപ്പിക്കാൻ എൽഡിഎഫ് തയ്യാറായാൽ പ്രചാരണത്തിന് ഇറങ്ങുമെന്നും സുരേഷ് ബാബു പറഞ്ഞു.

പി. സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.സി.പിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ട്വന്റിഫോറിനോടാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.

Story Highlights- KPCC, Congress, P M Suresh babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top