യുഎഇയില്‍ 1,871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1,871 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ഏഴ് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് നടത്തിയ 185531 കൊവിഡ് പരിശോധനകളില്‍ നിന്നായാണ് 1871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 442226 ആയി.
അതിനിടെ, കൊവിഡ് മരണങ്ങളില്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഏഴ് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ യുഎഇയിലെ ആകെ കൊവിഡ് മരണസംഖ്യ 1445 ആയി. അതേസമയം, ഇന്ന് 2144 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 424840 ആയി. നിലവില്‍ 15941 പേരാണ് കൊവിഡ് ബാധിച്ചു യുഎഇയില്‍ ചികിത്സയില്‍ ഉള്ളത്.
അതിനിടെ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനവും മറ്റു സാഹചര്യങ്ങളും വിദ്യാര്‍ത്ഥികളുടെ കായിക പ്രവര്‍ത്തനങ്ങളില്‍ 46 ശതമാനം കുറവു വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.
Story Highlights- UAE reports 1871 new COVID-19 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here