Advertisement

സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തി

March 25, 2021
1 minute Read

സംസ്ഥാനത്ത് 5,57,350 ഡോസ് കൊവീഷീല്‍ഡ് വാക്സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര്‍ ഒരു ഡോസ് വാക്സിനും 3,82,242 പേര്‍ രണ്ട് ഡോസ് വാക്സിനും ഉള്‍പ്പെടെ ആകെ 29,01,791 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights- 5.57 lakh doses of covid vaccines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top