കാലഘട്ടങ്ങളുടെ വേഷപ്പകർച്ചയിൽ അമ്പരപ്പിച്ച് ഫഹദ് ഫാസിൽ ; മാലിക് ട്രെയിലർ പുറത്ത്

ഫഹദ് ഫാസിൽ നിമിഷ സജയൻ എന്നിവർ പ്രധാനകഥാപത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്ത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് നിറഞ്ഞാടുകയാണ് ട്രെയിലറിൽ. പലകാലഘട്ടങ്ങളുടെ വേഷപ്പകർച്ചകളും കാണാം.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്, പീരിയഡ് ഗണത്തിൽപ്പെടുന്നു. സുലൈമാൻ മാലിക് തീരദേശ ജനതയുടെ നായകൻ, 20 വയസുമുതൽ 55 വയസുവരെയുള്ള സുലൈമാന്റേയും അയാളുടെ തുറയുടെ ജീവിതവുമാണ് സിനിമ.
ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഫഹദ് ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ , വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരക്കുന്നു. മേയ് 13 ന് ചിത്രം തിയറ്ററുകളിലെത്തും.
Story Highlights- Malayalam Movie ‘Malik’ Official Trailer, Fahad faasil , Nimisha Sajayan, Mahesh Narayanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here