സോളാർ കേസിൽ കഴമ്പില്ലെന്ന് ഉമ്മൻ ചാണ്ടി; നിരപരാധിയെന്ന് ചെന്നിത്തല

സോളാർ കേസിൽ താൻ നിരപരാധിയാണെന്നതിന് തെളിവ് അഞ്ച് വർഷത്തെ പിണറായി ഭരണമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെളിവുണ്ടായിരുന്നുവെങ്കിൽ പിണറായി വിജയൻ വെറുതെ വിടുമായിരുന്നോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. സോളാർ കേസിൽ കഴമ്പില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
അതേസമയം, സോളാർ കേസിൽ ഉമ്മൻ ചാണ്ടി നിരപരാധഇയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയേയും, മന്ത്രിമാരേയും എംഎൽഎമാരേയും വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സത്യം പുറത്ത് വരുമ്പോൾ സിപിഐഎം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സോളാർ പീഡനക്കേസിൽ മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്ന് ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ രേഖകൾ ലഭിക്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
Story Highlights- oommen chandy ramesh chennithala response on solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here