Advertisement

പൃഥ്വിരാജ് പാടി, ‘പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ…’: വിഡിയോ

March 25, 2021
1 minute Read
Prithviraj Sukumaran singing Ponveene song

മലയാള ചലച്ചിത്ര ലോകത്തെ നിറ സാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നിര്‍മാതാവായി ശ്രദ്ധ നേടി ഒടുവില്‍ സംവിധായകനായും പ്രതിഭ തെളിയിച്ച താരത്തിന് ആരാധകരും ഏറെയാണ്. പൃഥ്വിരാജിന്റെ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് പാട്ടു പാടുന്ന പൃഥ്വിരാജിന്റെ ഒരു വിഡിയോയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു ഒത്തുചേരലിനിടെയായിരുന്നു പൃഥ്വിരാജിന്റെ പാട്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ താരത്തിന്റെ പാട്ടു വിഡിയോ ശ്രദ്ധേയമായിക്കഴിഞ്ഞു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ താളവട്ടം എന്ന ചിത്രത്തിലെ പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ… എന്ന ഗാനമാണ് പൃഥ്വിരാജ് ആലപിച്ചത്. ഓര്‍ക്കസ്ട്ര സംഘത്തിനൊപ്പമായിരുന്നു താരത്തിന്റെ ആലാപനം.

അതേസമയം 1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഈ പാട്ട് ഇന്നും സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണ്. പൂവച്ചല്‍ ഖാദറിന്റേതാണ് ഗാനത്തിലെ വരികള്‍. രഘു കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. താളവട്ടം എന്ന സിനിമയ്ക്ക് വേണ്ടി എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Prithviraj Sukumaran singing Ponveene song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top