എറണാകുളത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് രണ്ട് പേര്‍ക്ക് പരുക്ക്

എറണാകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. വേനല്‍ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ കൊച്ചി, അങ്കമാലി, കാലടി മേഖലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നഷ്ടമുണ്ടായി.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കടപുഴകി വീണ മരത്തിനടിയില്‍ പെട്ട് രണ്ട് പേര്‍ക്ക് പരുക്കുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരത്തിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. വൈദ്യുതി ബന്ധവും താറുമാറായി.
വടുതലയില്‍ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. എറണാകുളം എക്‌സൈസ് ഓഫീസിന് മുകളിലെ ഷീറ്റ് കനത്ത കാറ്റില്‍ പറന്നു പോയി. ലോ കോളജിന് സമീപം റോഡിലേക്ക് മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ജില്ലയിലെ നാശ നഷ്ടം വിലയിരുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
Story Highlights-rain, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here