Advertisement

സജീവ അഗ്നിപർവതമായ എർട്ട അലേ, 1187 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിയുന്ന ലാവ തടാകം മറികടന്ന് യുവതി; ഗിന്നസ് വേർഡ് റെക്കോർഡ്

March 26, 2021
2 minutes Read

ഭൂമിയിലെ ഏറ്റവും ദുഷ്കരമായ ഭൂപ്രകൃതികളിൽ ഒന്നാണ് എത്യോപ്യയിലെ അഫാർ പ്രദേശത്തുള്ള എർടാ അലേ അഗ്നിപർവതവും സമീപ പ്രദേശങ്ങളും. സജീവ അഗ്നിപർവതമായ എർട്ട അലേ 1187 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ബ്രസീൽ സ്വദേശിനിയായ കരിന ഒലിയാനി ടൈറോലിൻ ട്രവേഴ്സ് നടത്തിയത്. സാഹസിക സഞ്ചാരികളുടെ ഇടയിൽ അദ്ഭുതമായി മാറിയിരിക്കുകയാണ് ഈ ധീരവനിത. തടാകത്തിനു കുറുകെ വലിച്ചു കെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റർ(392 അടി) ദൂരമാണ് കരീന സഞ്ചരിച്ചത്.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരി, രണ്ടുവശത്തുനിന്നും എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ ടു കയറിയ ആദ്യ ബ്രസീലുകാരി, അനാക്കോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാർക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികൾ കരിന സ്വന്തമാക്കിയിട്ടുള്ളതാണ് . സാഹസികയാത്രകളോടുള്ള ഇഷ്ടവും പ്രകൃതിയിലെ വിസ്മയങ്ങളോടുള്ള താത്പര്യവുമാണ് എർടാ അലേയിലെ ലാവ തടാകത്തിലേക്കുള്ള സാഹസികയാത്രയിലേക്ക് കരിനായെ നയിച്ചത്.

തുടർച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്റെ ക്രേറ്റർ ഗർത്തം സ്ഥിരമായി ഒരുകി കൊണ്ടിരിക്കുന്ന ലാവ നിറഞ്ഞതാണ്. എർട്ട അലേക്ക് 613 മീറ്റർ (2,011 അടി ) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. കൂടുതലും സാഹസിക സഞ്ചാരികളാണ് ഇവിടേക്ക് യാത്ര തിരിക്കുന്നത്.

Read Also :പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന് മുകളിൽ ഡ്രോൺ പറത്തി, അവിശ്വസനീയമായ കാഴ്ചയൊരുക്കി ഫാഗ്രഡൽസ്ഫാൾ അഗ്നിപർവതം

Story Highlights- Brazilian adventurer Karina Oliani breaks record for lava lake traverse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top