Advertisement

രാഹുല്‍ ഗാന്ധി പാലക്കാട്ടെത്തി

March 26, 2021
1 minute Read
rahul gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം. പാലക്കാട്ട് രാഹുല്‍ റോഡ് ഷോ നടത്തും.

ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ പ്രചാരണ പരിപാടിയില്‍ ആണ് രാഹുല്‍ ആദ്യം പങ്കെടുക്കുക. ഹെലിക്കോപ്റ്ററില്‍ വന്ന് ഇറങ്ങിയ രാഹുല്‍ കോട്ട മൈതാനത്ത് ഷാഫി പറമ്പിലിനായി വോട്ട് തേടി ഇറങ്ങും.

പറളിയിലാണ് രാഹുലിന്റെ റോഡ് ഷോയുടെ ആരംഭം. ഡോ. സരിന് വേണ്ടിയും രാഹുല്‍ വോട്ട് തേടും. ശേഷം ഷൊര്‍ണൂര്‍, തൃത്താല എന്നിവിടങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുന്നുണ്ട്.

Story Highlights- rahul gandhi, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top