Advertisement

സൈക്കളോജിക്കൽ ത്രില്ലർ ചിത്രവുമായി സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്

March 27, 2021
2 minutes Read

മധുരരാജ എന്ന ചിത്രത്തിന് ശേഷം സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

സണ്ണി ലിയോണിയും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്‌സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കുട്ടനാടൻ മാർപ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് രവി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ നായിക പ്രാധാന്യമുള്ള കഥാപാത്രമാണ് സണ്ണി ലിയോണിയുടേത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Story Highlights-Sunny leone to play lead role at Malayalam Film Shero

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top