വയനാട്ടിൽ രാഹുൽ ഫാക്ടർ പ്രതിഫലിക്കുമോ?; ട്വന്റിഫോർ കേരള മെഗാ പ്രീ പോൾ സർവേ

തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഏറ്റവും ഒടുവിലത്തെ പ്രീ പോൾ സർവേയുമായി ട്വന്റിഫോർ. പ്രേക്ഷകർക്ക് ദൃശ്യ വിസ്മയമൊരുക്കിയാണ് ട്വൻിഫോറിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് സർവേ. ഇന്നും നാളെയുമായി പത്ത് മണിക്കൂർ നീളുന്ന സർവേയാണ് ട്വന്റിഫോർ ഒരുക്കുന്നത്. വടക്കൻ കേരളത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങളിലൂടെയാണ് ട്വന്റിഫോർ ഇന്ന് കടന്നു പോകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിച്ചു എന്ന പ്രത്യേകതയോടെ വാർത്തയിൽ നിറഞ്ഞു നിന്ന മണ്ഡലമാണ് വയനാട്. തെരഞ്ഞെടുപ്പിൽ രാഹുൽ ഫാക്ടർ കോൺഗ്രസിന് അനുകൂലമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ട്വന്റിഫോറിന്റെ മെഗാ പ്രീ പോൾ സർവേ ഫലം നോക്കിയാൽ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ എൽഡിഎഫിനും സുൽത്താൻ ബത്തേരിയിൽ യുഡിഎഫിനുമാണ് മുൻതൂക്കം.
ഫലം ചുവടെ
മാനന്തവാടി
ഒ. ആർ കേളു (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം-48
പി. കെ ജയലക്ഷ്മി(യുഡിഎഫ്)
വോട്ടിംഗ് ശതമാനം-44
മുകുന്ദൻ പള്ളിയറ (എൻഡിഎ)
വോട്ടിംഗ് ശതമാനം-8
സുൽത്താൻ ബത്തേരി
ഐ. സി ബാലകൃഷ്ണൻ (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 46
എം. എസ് വിശ്വനാഥൻ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 42
സി. കെ ജാനു(എൻഡിഎ)
വോട്ടിംഗ് ശതമാനം- 12
കൽപറ്റ
എം. വി ശ്രേയാംസ് കുമാർ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 47
ടി. സിദ്ദിഖ് (യുഡിഎഫ്)
വോട്ടിംഗ് ശതമാനം-46
ടി. എം സുബീഷ് (എൻഡിഎ)
വോട്ടിംഗ് ശതമാനം-7
Story Highlights: 24 news, 24 survey, assembly elections 2021, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here