ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; തീരപ്രദേശത്ത് വലിയ ആശങ്ക: ആലപ്പുഴ ലത്തീന്‍ രൂപത

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ തീരദേശത്ത് വലിയ ആശങ്കയുണ്ടെന്ന് ആലപ്പുഴ ലത്തീന്‍ രൂപത. കേന്ദ്ര ഫിഷറീസ് മന്ത്രിയെ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചെന്ന് ബിഷപ്പ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ പറഞ്ഞു. സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടത് കേന്ദ്രത്തിന്റെ അറിവോടെയല്ലെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പ്രതികരിച്ചു. കേന്ദ്രവുമായി ചര്‍ച്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും വിവരം.
Read Also :ആഴക്കടല്‍ മത്സ്യക്കൊള്ള പ്രതിപക്ഷം പൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് അരിശം: പ്രതിപക്ഷ നേതാവ്
അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം. കഴിഞ്ഞ ദിവസവും പ്രതിപക്ഷം ഇതിനെകുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. താന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. മന്ത്രിമാരുടെ സമ്മതം ഇല്ലാതെ ഉദ്യോഗസ്ഥര്‍ ധാരണാപത്രം ഒപ്പിടില്ല. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഗൂഡാലോചന നടത്തിയാണ് കരാര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും കുറ്റക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. കുറ്റം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വേണുഗോപാല്‍.
മത്സ്യ ബന്ധന കരാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് പങ്കുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കാം. കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്തസുണ്ടെങ്കില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകണം. മേഴ്‌സിക്കുട്ടിയമ്മയുടെയും പിണറായിയുടെയും പൊള്ളത്തരം അതോടെ പുറത്താക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Story Highlights: deep sea fishing deal, latin church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here