ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോസ് കെ മാണി

ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ലൗ ജിഹാദ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. സംശയങ്ങള്‍ മാറണമെന്ന് മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് വിശദീകരണവുമായി ജോസ് കെ മാണി രംഗത്തെത്തിയത്. പ്രശ്‌നം പരിശോധിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് പഠിക്കണമെന്നും ജോസ് കെ മാണി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
സഭ ഇത്തരം വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ടെന്നും വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ധ്രുവീകരിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞതായാണ് വിവരം.
Story Highlights: jose k mani, love jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here