തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9 ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തും. വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വർക്കല റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ സമാപിക്കും.
റോഡ് ഷോയ്ക്ക് ശേഷം വർക്കല ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 3.20 ന് തൃശൂർ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാർത്ഥം അയ്യങ്കാവ് ഗ്രൗണ്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാർത്ഥം റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡൽഹിക്ക് മടങ്ങും.
Story Highlights- Union Minister Rajnath Singh arrives in Kerala for election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here