മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസ് : വാദം കേൾക്കൽ നാളത്തെക്ക് മാറ്റി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ.ഡി ഹർജിയിലെ വാദം കേൾക്കൽ നാളത്തെക്ക് മാറ്റി ഹൈക്കോടതി. അഭിഭാഷകരുടെ സൗകര്യാർത്ഥമാണ് നടപടി.
അതേസമയം കേസിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ ഇ.ഡി പുതിയ റിപ്പോർട്ട് ഫയൽ ചെയ്തു. ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ട്. അന്വേഷണം തടസപ്പെടുത്തുന്നതിനും ഉന്നതരിലേക്ക് ഏജൻസി എത്താതിരിക്കുന്നതിനും വേണ്ടിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്നയെ സമ്മർദ്ദം ചെലുത്തുന്ന സംഭാഷണം കേട്ടത് ഓഗസ്റ്റ് 12 നാണെന്നാണ് വനിതാ പൊലീസുകാരുടെ മൊഴി. എന്നാൽ അന്ന് വനിതാ പൊലീസുകാരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കുന്നു.
Story Highlights: crime branch case hearing postponed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here