രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്‌സ് ജോർജ്; പരാതി നൽകുമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്‌സ് ജോർജ്; പരാതി നൽകുമെന്ന് കോൺഗ്രസ്
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുലിന് മുൻപിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്ന് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം വിവാദമാകുന്നു. രാഹുൽ ഗാന്ധി വിവാഹിതനല്ലെന്നും ജോയ്‌സ് ജോർജ് പറയുന്നു.
സംഭവം വിവാദമായതോടെ ജോയ്‌സ് ജോർജിനെതിരെ പരാതിയുമായി ഡീൻകുര്യാക്കോസ് എംപി രംഗത്തെത്തി. ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം ജോയ്‌സ് മ്ലേച്ഛനാണെന്നതിന്റെ തെളിവാണെന്നും അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്‌സ് അപമാനിച്ചത് വിദ്യാർത്ഥിനികളെ കൂടിയാണെന്നും ഡീൻ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്കെതിരെ മുൻ എംപി ജോയ്‌സ് ജോർജ് നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഈ പരാമർശത്തിൽ ജോയ്‌സ് ജോർജിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ജോയ്സ് ജോർജിന്റെ ഈ നടപടി എൽഡിഎഫ് അംഗീകരിക്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: joyce george against rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here