ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, അന്തമാൻ കടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. എന്നാൽ ന്യൂനമർദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ല.
അതേ സമയം സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 30 മുതൽ 40 കിമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Story Highlights: Low pressure in the Bay of Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here