ലാവ്‌ലിൻ കേസ് : കൂടുതൽ രേഖകളുമായി ടി പി നന്ദകുമാർ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി

ലാവ്‌ലിൻ കേസിലെ കൂടുതൽ രേഖകളുമായി ക്രൈം എഡിറ്റർ ടി പി നന്ദകുമാർ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. രാവിലെ 11 മണിക് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നന്ദകുമാറിന് ഇ.ഡി ഇന്നലെ നോട്ടിസ് നൽകിയിരുന്നു.
എസ്എൻസി ലാവലിൻ സംബന്ധിച്ചും കള്ളപ്പണം വെളുപ്പിക്കൽ പരാതിയിലും കൂടുതൽ തെളിവുകൾ ഹാരാക്കാൻ ആവശ്യപ്പെട്ട് മൂന്നാംതവണയാണ് ക്രൈം എഡിറ്റർ നന്ദകുമാരിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തുന്നത്. മുൻപ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകൾ വാങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളായ എം എ ബേബി, തോമസ് ഐസക് തുടങ്ങിയവർക്കെതിരെ 2006 ലായിരുന്നു നന്ദകുമാർ ഡിആർഐക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഈ നീക്കമെന്നാണ് സിപിഐഎം നേതാക്കൾ ആരോപിക്കുന്നത്.
അതേസമയം ഇന്നും ചില രേഖകൾ ക്രൈം നന്ദകുമാർ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ചില നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് കൈമാറിയതെന്ന് നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഈ പരാതി നേരിട്ട് പരിശോധിക്കുന്നത്.
Story Highlights: TP Nandakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here