സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ.ഓൺലൈനായും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം.
45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. സർക്കാരിന്റെ കൊവിൻ വെബ്‌സൈറ്റിലെരജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകുന്നതിനായി വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്തെത്തിയ 4,40,500 ഡോസ് വാക്‌സിന് പുറമെ ഇന്ന് എറണാകുളത്ത് 5,11,000 ഡോസ് വാക്‌സിൻ കൂടി എത്തും.
Story Highlights: covid vaccination
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here