Advertisement

സ്ഫടികം 4കെയിൽ തീയറ്ററുകളിലേക്ക്; ടീസർ തെരഞ്ഞെടുപ്പിനു ശേഷമെന്ന് സംവിധായകൻ ഭദ്രൻ

April 1, 2021
3 minutes Read
spadikam movie release bhadran

മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിൻ്റെ 4കെ പതിപ്പ് തീയറ്ററുകളിലേക്ക്. 4കെ പതിപ്പിൻ്റെ ടീസർ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ട് കോടിയിലേറെ രൂപ മുടക്കിയാണ് സ്ഫടികം 4കെ രൂപത്തിലാക്കി തീയറ്ററിൽ എത്തിക്കുന്നത്. 26 വർഷം മുമ്പ് 1995ലാണ് സ്ഫടികം റിലീസായത്.

ജിയോമാട്രിക്സ് ഫിലിംസ് ഹൗസ് ആണ് ചിത്രം 4കെ ഡിജിറ്റൽ രൂപത്തിൽ തീയറ്ററിലെത്തിക്കാനൊരുങ്ങുന്നതെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും എന്നും ഭദ്രൻ കുറിച്ചു. മോഹൻലാലുമായുള്ള വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഭദ്രൻ്റെ പോസ്റ്റ്.

സംവിധായകൻ ഭദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്:

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്ക്രീനിൽ മാത്രം കണ്ട സ്ഫടികം ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമെന്ന ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. കാത്തിരിക്കാം.

സ്ഫടികത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 2020 ഏപ്രിലിൽ ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തീയറ്റർ അടച്ചിട്ടതോടെ റിലീസ് മാറ്റിവെക്കേണ്ടി വന്നു. ഇപ്പോൾ തിയറ്റർ വീണ്ടും തുറന്ന സാഹചര്യത്തിലാണ് റീ റിലീസ് പദ്ധതി വീണ്ടും സജീവമായത്.

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ…

Posted by Bhadran Mattel on Tuesday, 30 March 2021

Story Highlights: spadikam 4k movie re release soon bhadran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top