Advertisement

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും ആക്രമണം

April 1, 2021
1 minute Read

ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും ആക്രമണം. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. നന്ദിഗ്രാമിലെ സതേൻഗരാബി മേഖലയിൽവച്ചാണ് വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായത്.

വ്യാഴാഴ്ച രാവിലെ വെസ്റ്റ് മിഡ്നാപുരിലെ കേശ്പുരിൽ തൃണമൂൽ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. തൃണമൂൽ പാർട്ടി ഓഫിസിന് മുന്നിൽവച്ചാണ് പ്രവർത്തകനായ ഉത്തം ഗോലുയ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചു.

അതിനിടെ, നന്ദിഗ്രാമിൽ വ്യാഴാഴ്ച രാവിലെ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബെഖൂട്ടിയയിൽ താമസിക്കുന്ന ഉദയ് ദുബെ എന്ന ബിജെപി പ്രവർത്തകനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

Story Highlights: Assembly election 2021, West bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top