ഇത്തവണ ഐപിഎലിൽ ലോകേഷ് രാഹുൽ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവെക്കും: വസീം ജാഫർ

ഇക്കൊല്ലത്തെ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സ് താരം ലോകേഷ് രാഹുൽ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവെക്കും എന്ന് ടീമിൻ്റെ ബാറ്റിംഗ് പരിശീലകൻ വസീം ജാഫർ. കഴിഞ്ഞ സീസണിൽ മധ്യനിര അത്ര ശക്തമായിരുന്നില്ലെനും അതുകൊണ്ട് ക്രീസിൽ തുടരാൻ വേണ്ടിയാണ് രാഹുൽ സാവധാനം ബാറ്റ് ചെയ്തതെന്നും ജാഫർ ക്രിക്ക്‌ബസിനോട് പറഞ്ഞു.
“കഴിഞ്ഞ സീസണിൽ രാഹുൽ ശങ്കയോടെയാണ് ബാറ്റ് വീശിയത്. അഞ്ചാം നമ്പറിനു ശേഷം ബാറ്റിംഗ് ദുർബലമാണെന്നതും മാക്സ്‌വൽ ഫോമിലല്ല എന്നതുമായിരുന്നു കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ രാഹുലിനെ പ്രേരിപ്പിച്ചത്. ക്രീസിൽ തുടർന്ന് ടീമിനെ വിജയിപ്പിക്കാനുള്ള ചുമതല രാഹുൽ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇക്കൊല്ലം ആക്രമണകാരിയായ രാഹുലിനെ നിങ്ങൾ കാണും.”- ജാഫർ പറഞ്ഞു.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.
Story Highlights: This time everyone will see an aggressive KL Rahul in IPL: Wasim Jaffer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here