Advertisement

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്

April 1, 2021
2 minutes Read
tony chammany covid positive

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ചമ്മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നതാണ്.

തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കൊവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്.

ചമ്മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയമുള്ളവരെ,
ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ പരിശോധനയിൽ എനിക്കു കോവിഡ് പോസിറ്റീവ് ആണെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.
എന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം.
എന്നോട് ഏറ്റവും അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണം.
” ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും കൂടെ ഉണ്ടാകണം”
സ്നേഹത്തോടെ നിങ്ങളുടെ
ടോണി ചമ്മണി

പ്രിയമുള്ളവരെ, ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നു രാത്രിയിൽ നടത്തിയ…

Posted by Tony Chammany on Wednesday, 31 March 2021

Story Highlights: udf candidate tony chammany tested covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top