ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ ബൈപ്പാസിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര വാർഡിൽ ആന്റണിയുടെ മകൻ ആഷ്‌ലിൻ ആന്റണി (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
മാളിമുക്ക് മേൽപ്പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഷ്‌ലിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയിൽ കുമാറിന്റെ മകൻ ജിഷ്ണു (24) പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗത തടസവുമുണ്ടായി. രാവിലെയോടെയാണ് വാഹനങ്ങൾ നീക്കാനായത്.
Story Highlights: Accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here