Advertisement

ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യത, എന്നാല്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ നേതൃത്വത്തിനു കഴിയുന്നില്ല: പി.പി. മുകുന്ദന്‍

April 2, 2021
1 minute Read

ബിജെപിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ട്, എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ നേതൃത്വത്തിനു കഴിയുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രനു കഴിവുണ്ടെങ്കിലും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനാകുന്നില്ല. ബിജെപി നേതൃത്വത്തില്‍ ടീം വര്‍ക്ക് ഇല്ലെന്നും പി.പി. മുകുന്ദന്‍ ആരോപിച്ചു. തലശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് നോട്ട പിശകല്ലെന്നും പി. പി. മുകുന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

സാധ്യതകള്‍ ഏറെയുണ്ട്. പക്ഷേ തീരുമാനങ്ങള്‍ വൈകുന്നത് ഈ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഒരു ടീമായി പ്രവര്‍ത്തിക്കുന്നതിലുള്ള പോരായ്മകള്‍ ഉണ്ടാകുന്നുണ്ട്. ശോഭാ സുരേന്ദ്രന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായതിന് കാരണം ഇതാണെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

Story Highlights: BJP has great potential in Kerala PP Mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top