Advertisement

‘മുഖ്യമന്ത്രി മികച്ച നേതൃപാടവമുള്ള ആൾ’; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ. വിജയരാഘവൻ

April 3, 2021
1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകൾ നൽകുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും ചൂണ്ടിക്കാട്ടി സിപിഐഎം മുതിർന്ന നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. തങ്ങൾ ആരെയും ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യാറില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്. പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

Story Highlights: A vijayaraghavan, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top