അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

അമേരിക്കന്‍ ക്യാപിറ്റോളില്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കാര്‍ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ യുവാന്‍സ് ആണ് മരിച്ചത്. മറ്റൊരു പൊലീസുകാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇടിച്ചു കയറ്റിയ ശേഷം കത്തിയുമായി അക്രമി പുറത്തിറങ്ങിയെന്നും വിവരം.
സുരക്ഷാ ഭീഷണി മൂലം അമേരിക്കന്‍ പാര്‍ലമെന്റ് താത്കാലികമായി അടച്ചു. സംഭവത്തിന്‍റെ കാരണം വ്യക്തമല്ല. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഭവത്തെ അപലപിച്ചു. മരിച്ച പൊലീസുകാരന്റെ കുടുംബത്തെ പ്രസിഡന്റ് അനുശോചനം അറിയിച്ചു. ഈസ്റ്റര്‍ അവധിയായതിനാല്‍ പാര്‍ലമെന്റില്‍ സെനറ്റര്‍മാര്‍ ഇല്ലായിരുന്നു. ജനുവരി കലാപത്തിന് ശേഷം ക്യാപിറ്റോളിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന് ചുറ്റുമുള്ള വേലികള്‍ നീക്കം ചെയ്തിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here