ക്രൈസ്തവ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണം; വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത

ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത.
രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണെന്നും അതിനാൽ ആരുടയും സമ്മർദ തന്ത്രങ്ങൾക്കും സ്വാർത്ഥ ലക്ഷ്യങ്ങൾക്കും ദുഃസ്വാധീനങ്ങൾക്കും വഴിപ്പെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനഃസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അതിരൂപതയുടെ കുറിപ്പിൽ പറയുന്നു.
ക്രൈസ്തവ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അതിരൂപത പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ അധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമ്മനിഷ്ഠയിലും നയിക്കാനാണെന്നും, അത് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുതെന്ന് ചങ്ങനാശ്ശേരി അതിരൂപത പറയുന്നു.
ജനപ്രതിനിധികൾ മതസൗഹാർദത്തിന് യാതൊരു കോട്ടവും വരാതിരിക്കാൻ പര്ശ്രമിക്കുന്നവരാകണമെന്നും നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാൻ കഴിയുന്നവരാകണമെന്നും അതിരൂപതയുടെ കുറിപ്പിൽ പറയുന്നു.
Story Highlights: changanassery archdiocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here