യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഹർജി തീർപ്പാക്കി ഹൈക്കോടതി

യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഹർജി തീർപ്പാക്കി ഹൈക്കോടതി. അരൂർ മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഷാനിമോൾ ഉസ്മാന്റെ പരാതിയിലാണ് നടപടി.
അരൂർ നിയോജകമണ്ഡലത്തിലെ ബൂത്തുകളിൽ വെബ്കാസ്റ്റിങ് സാധ്യമാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി നിർദേശം. 39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് ഹർജി നൽകിയത്. ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ വെബ് കാസ്റ്റിങ് നടത്താമെന്നും ഷാനിമോൾ ഉസ്മാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കോടതിയും ഇതിനെ പിന്തുണച്ചില്ല. തുടർന്ന് അരൂരിൽ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.
ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഹർജികളും കോടതി തീർപ്പാക്കി. തമിഴ്‌നാട് കേരള അതിർത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളിൽ തമിഴ്‌നാട്ടിൽ നിന്ന് വോട്ടർമാർ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാൻ കർശനമായ നടപടികൾ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിർത്തി ചെക്ക്‌പോസ്റ്റുകൾ അടയ്ക്കും. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും കേന്ദ്ര സേനയെ വിന്യസിക്കലും നടപടികളുടെ ഭാഗമായുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
Story Highlights: hc solves petition filed by udf candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here