Advertisement

അസമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ പ്രചാരണ വിലക്ക് 24 മണിക്കൂറായി കുറച്ചു

April 3, 2021
1 minute Read

അസമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ പ്രചരണ വിലക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ 24 മണിക്കൂറായി കുറച്ചു. ഹിമന്തയുടെ അഭ്യർത്ഥന പരിഗണിച്ചാണ് വിലക്ക് പകുതിയായി കുറച്ചത്.

ബിപിഎഫ് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയതിനാണ് ഹിമന്തക്കെതിരെ കമ്മിഷൻ നടപടിയെടുത്തത്. വിലക്ക് ഇന്ന് അവസാനിക്കുന്നതിനാൽ സ്വന്തം മണ്ഡലമായ ജലു ബാഡിയിൽ ഹിമന്തയ്ക്ക് നാളെ പ്രചാരണം നടത്താനാകും. അതിനിടെ ഹിമന്തയുടെ സഹോദരനും ഗോൾ പാറ പൊലീസ് സൂപ്രണ്ടുമായ സുശാന്ത ബിശ്വ ശർമയെ തെരഞ്ഞെടുപ്പ് കമ്മിഷൻ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.

അതേസമയം വോട്ടുബാങ്കിനായി പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അസമിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമിന്റെ സ്വത്വത്തെ അപമാനിക്കുന്നത് ജനങ്ങൾ പൊറുക്കില്ല. ബിജെപി സർക്കാർ വരണമെന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

Story Highlights: Himantha biswa sharma, assam, assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top