Advertisement

‘പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവും’: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് കാനം രാജേന്ദ്രൻ

April 3, 2021
1 minute Read

ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തങ്ങൾ ആരെയും ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യാറില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ അഭിസംബോധന ചെയ്യുന്നത് സഖാവ് എന്നാണ്. പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും ചൂണ്ടിക്കാട്ടി സിപിഐഎം മുതിർന്ന നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റൻ പ്രയോഗത്തെ പരോക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

അതേസമയം, വിവാദത്തിൽ മുഖ്യമന്ത്രിയും പ്രതികരിച്ചു. ആളുകൾ പലതും വിളിക്കുമെന്നും ആശയക്കുഴപ്പം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Kanam rajendran, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top