‘മാധ്യമപ്രവർത്തനം മറയാക്കി’; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെ കുറ്റപത്രം

സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസിന്റെ കുറ്റപത്രം. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വാദം.
സിദ്ദിഖ് കാപ്പൻ മാധ്യമപ്രവർത്തനം മറയാക്കുകയായിരുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹത്‌റാസ് യാത്ര നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം സമർപ്പിച്ചത്.
ഹത്‌റാസ് കേസ് റിപ്പോർട്ട് ചെയ്യാൻ ഉത്തർപ്രദേശിൽ എത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ ആരോപണം. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് സിദ്ദിഖ് ഉത്തർപ്രദേശിലേയ്ക്ക് പോയത്. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണ് ഹത്‌റാസ് സന്ദർശനത്തിനുള്ള സൗകര്യമൊരുക്കിയതെന്നും യുപി പൊലീസ് നേരത്തെ ആരോപിച്ചിരുന്നു.
Story Highlights: Siddique kappan, UP Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here