അക്ഷയ് കുമാർ ആശുപത്രിയിൽ

ബോളിവുഡ് താരം അക്ഷയ് കുമാർ ആശുപത്രിയിൽ. മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ അക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ ഹോം ക്വാറന്റീനിലായിരുന്നു അക്ഷയ് കുമാർ. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം താരം തന്നെയാണ് അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരോട് ജാഗ്രത പാലിക്കാനും അക്ഷയ് കുമാർ നിർദേശിച്ചിരുന്നു.
നടി ജാക്വലിൻ ഫർനാൻഡസ്, നുസ്രത്ത് ഭരുച്ഛ എന്നിവർക്കൊപ്പമുള്ള രാം സേതു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ചിത്രീകരണത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചു. 14 ദിവസം കഴിയാതെ ചിത്രീകരണം പുനരാരംഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Story Highlights: akshay kumar hospitalized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here