വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം കര്‍ശന നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അടക്കം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരി കര്‍ശന സുരക്ഷാ സേനാ നടപടികള്‍ക്ക് അടക്കമാണ് ആലോചന.
10.35ന് അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാന്മാര്‍ക്ക് ആഭ്യന്തര മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന് പിന്നാലെ ആണ് ഉന്നതല മീറ്റിംഗ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നത കേന്ദ്ര-സംസ്ഥാന സേനകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച് ഇളവ് വരുത്തിയിരുന്ന നടപടികള്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനം അടക്കം യോഗത്തില്‍ ഉണ്ടാകും എന്നാണ് വിവരം.
യോഗത്തിന് ശേഷം പരുക്കേറ്റ ജവാന്‍മാരെയും സംഭവ സ്ഥലവും അമിത് ഷാ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചരയോട് കൂടി ഡല്‍ഹിയിലേക്ക് മടങ്ങും.
അസമിലെ തെരഞ്ഞെടുപ്പ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രിയില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചത്തിസ്ഗഡ് സന്ദര്‍ശിക്കുന്നത്. സുരക്ഷ സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ല എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി തുടര്‍ച്ച ആയുള്ള നടപടി ആയാണ് സന്ദര്‍ശനം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here