Advertisement

അഴിമതിരഹിതമായ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തെരഞ്ഞെടുക്കണം: മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ

April 6, 2021
2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭാഷകളില്‍ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

എല്ലാവരോടും, പ്രത്യേകിച്ച് യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ട്വീറ്റിലുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്നു. മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിംഗ് തുടങ്ങി മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിംഗ് 24 ശതമാനം കടന്നു.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയാറാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

Story Highlights: amit shah malayalam tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top