മോക്ക് പോളിംഗ് അവസാനിച്ചു; ചില വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി

കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിംഗ് അവസാനിച്ചു. അതിനിടെ കാസർഗോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.
കോളിയടുക്കം ഗവ. യു.പി സ്‌കൂളിൽ 33-ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിലെ 107 നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിലും, പത്തനംതിട്ട മർത്തോമ സ്‌കൂളിലെ 213 ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിനും തകരാർ കണ്ടെത്തി.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കാനായിരുന്നു മോക്ക് പോളിംഗ്. മോക്ക് പോളിംഗിന് ശേഷം കൺട്രോൾ യൂണിറ്റ് ക്ലിയർ ചെയ്തു. വോട്ടിംഗ് യന്ത്രങ്ങൾ മുദ്രവച്ച് സീൽ ചെയ്തു.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്.
Story Highlights: mock polling ended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here