ലോകേഷ്-കമൽഹാസൻ ചിത്രം ‘വിക്രം’; കമൽഹാസനൊപ്പം ഫഹദ് ഫാസിലും

കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനക രാജിന്റെ ‘വിക്രം’ സിനിമയിൽ കമൽഹാസനോടൊപ്പം ഫഹദ് ഫാസിലും എത്തുന്നു. ഫഹദ് തന്നെയാണ് താൻ കമൽഹാസനൊപ്പം അഭിനയിക്കുന്ന കാര്യം പങ്കുവെച്ചത്.
ചിത്രത്തിൽ ഫഹദ് വില്ലൻ കഥാപാത്രമായാണോ എത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. നടൻ ലോറൻസും ചിത്രത്തിലൊരു ഭാഗമാണ്. ലോറൻസ് വില്ലനായി എത്തുന്നു എന്ന തരത്തിൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കമൽ ഹാസന്റെ 232-മത്തെ ചിത്രമെന്ന പ്രത്യേകതകളുമായി എത്തുന്ന ‘വിക്രം’ നിർമ്മിക്കുന്നത് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് തന്നെയാണ്. ഗ്യാങ്സ്റ്റർ സിനിമയാകും വിക്രം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Story Highlights: Fahad Faasil Confirms alongside Kamal Hassan in ‘Vikram’ movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here