Advertisement

മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകർക്കും പരുക്ക്

April 8, 2021
1 minute Read
CPIM Congress clash Malappuram

മലപ്പുറം എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനു പരുക്കേറ്റു. ഡിവൈഎഫ്ഐ മുത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണിനെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു. കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് പ്രദേശത്ത് അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ക്രിസ്റ്റിയെ ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ നെറ്റിയുടെ ഭാഗത്തായി കത്തികൊണ്ടുള്ള ഒരു മുറിവുണ്ട് എന്നാണ് ആരോപണം. സംഭവത്തിൽ പരുക്കേറ്റ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

Story Highlights: CPIM-Congress clash in Malappuram; Injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top