Advertisement

‘ആസൂത്രിതമായ കലാപം’; പാനൂരിൽ അക്രമം നടന്ന സ്ഥലത്ത് സന്ദർശനം നടത്തി ജയരാജന്മാർ

April 8, 2021
1 minute Read

പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും. ഇന്ന് രാവിലെയാണ് ഇരുവരും സ്ഥലത്തെത്തിയത്.

മുസ്ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എം. വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകൾ, വായനശാല, കടകൾ, സ്റ്റുഡിയോ, വീടുകൾ ഉൾപ്പെടെ തകർന്നു. നാട്ടിൽ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. സിപിഐഎം പ്രവർത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തിൽപ്പെട്ടവരുടെ കടകളും തകർക്കപ്പെട്ടു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം. വി ജയരാജൻ വ്യക്തമാക്കി.

Story Highlights: Kannur, cpim, panoor, M V Jayarajan, P Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top