അസമില്‍ കുതിരക്കച്ചവടം തടയാന്‍ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസമില്‍ കുതിരക്കച്ചവടം തടയാന്‍ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യം. തെരഞ്ഞെടുപ്പില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അതിനാലാണ് ഈ നീക്കം.
15 എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളെ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. ഫെയര്‍മോണ്ട് ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയത്. ആകെ 22 പേരെ മാറ്റിയിട്ടുണ്ടെന്നും വിവരം. നേരത്തെ രാജസ്ഥാനിലും പ്രതിസന്ധി വന്നപ്പോള്‍ എംഎല്‍എമാരെ മാറ്റിയത് ഇവിടേക്കായിരുന്നു.
‘തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം ബിജെപി കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് സുരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങളുടെ കൂട്ടാളികളുടെ പ്രവര്‍ത്തനം’- കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
Story Highlights: assam, horse trade, bjp- congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here