സ്പീക്കർ ശ്രീരാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് വ്യാജ പ്രചാരണം [24 Fact Check]

ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വ്യാജ പ്രചാരണം. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വ്യാജ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അമിതമായി ഉറക്ക ഗുളികൾ കഴിച്ചായിരുന്നു സ്പീക്കറിന്റെ ആത്മഹ്യാ ശ്രമമെന്നും വ്യാജ വാർത്തയിൽ പറയുന്നു.
എന്നാൽ വാർത്ത തള്ളി സ്പീക്കർ തന്നെ രംഗത്തെത്തി. താൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത്ര ഭീരുവല്ലെന്ന് സ്പീക്കർ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. ഏത് അന്വേഷണ ഏജൻസിയുടെ മുന്നിലും എപ്പോൾ വേണമെങ്കിലും അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സ്പീക്കർ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് സ്വർണക്കടത്ത് കേസിൽ സ്പീക്കർ കസ്റ്റംസിന് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ദേഹാസ്വാസ്ഥ്യം മൂലം സ്പീക്കറിന് ഹാജരാകാൻ സാധിച്ചിരുന്നില്ല. പനി ബാധിച്ചിരിക്കുകയാണെന്ന് സ്പീക്കർ തന്നെ വിഡിയോയിലും വ്യക്തമാക്കുന്നുണ്ട്.
Story Highlights: Sreeramakrishnan, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here